
konnivartha.com : മലയാളക്കരയുടെ തിരു ഉത്സവം തിരുവോണം .തിരുവോണത്തെ വരവേറ്റ് ഇന്ന് ഉത്രാട രാത്രിയില്‍ ഭവനങ്ങളില്‍ ഗൗളി ഊട്ട് നടക്കും . നൂറ്റാണ്ടുകളായി പഴമയുടെ ആചാര അനുഷ്ടാനം ആണ് ഗൗളി ഊട്ട് .സര്‍വ്വ ജീവജാലങ്ങള്‍ക്കും ഓണ നാളില്‍ അന്നം നല്‍കുക എന്ന ആചാരം നിലനിര്‍ത്തിയാണ് ഗൗളി ഊട്ട് നടക്കുന്നത് .
അരിപ്പൊടിയില്‍ വെള്ളം ചേര്‍ത്ത് കൈകള്‍ മുക്കി വീടിന്‍റെ ഭിത്തിയില്‍ പതിയ്ക്കുകയും വീടിന്‍റെ നാല് മൂലയ്ക്കും ഈ അരിപ്പൊടി തൂകുകയും ചെയ്യും . പ്രാണികള്‍ ഈ അരിപ്പൊടി കഴിച്ച് തിരുവോണത്തെ വരവേല്‍ക്കുന്നു എന്നതാണ് സങ്കല്പം .
പുതു തലമുറയ്ക്ക് അന്യമായ ഈ ആചാര രീതി ഇന്നും കൈവിടാതെ കാക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് പത്തനംതിട്ട കോന്നിയിലെ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം ഇന്നും കാത്തു സംരക്ഷിച്ചു കൊണ്ട് പൂര്‍ണ്ണമായ പ്രകൃതി പൂജകള്‍ അര്‍പ്പിച്ചു കൊണ്ടാണ് കാവിലെ ചടങ്ങുകള്‍ തുടങ്ങുന്നത് . സന്ധ്യക്ക് ശേഷമാണ് തിരുവോണത്തെ വരവേറ്റ് ഉത്രാട ദിനമായ ഇന്ന് ഗൗളി ഊട്ട് നടക്കുന്നത്.
പല വീടുകളിലും ഗൗളി ഊട്ട് ഇന്ന് ഇല്ലെങ്കിലും ഗൗളി ഊട്ട് നടക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . സര്‍വ്വ ജീവജാലങ്ങള്‍ക്കും നിത്യവും ഊട്ടുള്ള ഏക കാവാണ് . വാനര ഊട്ട് മീനൂട്ട് ആനയൂട്ട് എന്നിവ ദിനവും ഉണ്ട് . ഉത്രാട നാളില്‍ എല്ലാ ഭവനങ്ങളിലും പണ്ട് ഉണ്ടായിരുന്ന ചടങ്ങാണ് ഗൗളി ഊട്ട് . ഗൗളി ഊട്ട് ഇന്ന് അന്യമാകുന്നു എങ്കിലും പഴയ തലമുറകള്‍ ഇന്നും ഗൗളി ഊട്ട് നടത്താറുണ്ട്
സ്റ്റോറി : ജയന്‍ കോന്നി