
konnivartha.com : ഒറ്റയ്ക്ക് താമസിക്കുന്ന 65 വയസ്സ് കഴിഞ്ഞ ഈ അച്ഛന്‍ കോന്നി താലൂക്ക് സപ്ലേ ഓഫീസ് കയറാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ . ഓരോ ദിനവും സര്‍ക്കാര്‍ ഉത്തരവ് വരട്ടെ എന്നിട്ട് ശരിയാക്കാം എന്നുള്ള മറുപടി മാത്രം . സാധാരണ ജനത്തിന് നീതി ഉറപ്പാക്കാന്‍ കഴിയുന്നില്ല എങ്കില്‍ വകുപ്പ് മന്ത്രി ഈ സ്ഥാനം അര്‍ഹിക്കുന്നില്ല .
കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറ മുരുപ്പേല്‍ ചന്ദ്രന്‍ ആണ് ബി പി എല്‍ കാര്‍ഡ് മാറ്റി എ വൈ കാര്‍ഡിന് വേണ്ടി കാത്തിരിക്കുന്നത് . മാസങ്ങള്‍ ആയി അപേക്ഷ നല്‍കിയിട്ട് . ഈ അച്ഛന്‍ കോന്നി താലൂക്ക് ഓഫീസ് പടി കയറി കയറി നീതിയ്ക്ക് വേണ്ടി കേഴുന്നു . എ വൈ കാര്‍ഡ് സാധാരണ ജനത്തിന് വേണ്ടി ആണ്.അര്‍ഹത ഉള്ള ആള്‍ ആണ് അപേക്ഷ തന്നത് .അത് നടപ്പിലാക്കി കാര്‍ഡ് കൊടുക്കുക
ഇരുപതു വര്‍ഷമായി ഒറ്റയ്ക്ക് വാടക വീട്ടില്‍ ആണ് . സ്വന്തം വീടോ ഭൂമിയോ ഇല്ല . ഈ അച്ഛന് നീതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കണോ . കോന്നി സപ്ലെ ഓഫീസര്‍ ഉചിതമായ നിലയില്‍ ഇടപെടും എന്ന് വിശ്വസിക്കുന്നു .നീതി ലഭിക്കണം . ഐ വൈ കാര്‍ഡ് കിട്ടണം . അതിനു ഇത്ര വര്‍ഷം കാത്തിരിക്കണോ . ഉടന്‍ നടപടി വേണം . കോന്നിയിലെ സപ്ലേ ഓഫീസ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം എന്ന് മനസിലാക്കുന്നു . ഇതേ പോലെ ഉള്ള പ്രായം ആയവരുടെ അപേക്ഷ ഉടന്‍ പരിഹരിക്കണം . സപ്ലെ ഓഫീസര്‍ ഇടപെടുക . സര്‍ക്കാര്‍ നടപടി വരും വരെ കാത്തിരുന്നാല്‍ ബി പി എല്‍ കിട്ടുന്ന ഭക്ഷണം തീരും .പിന്നെ പട്ടിണി ….