Trending Now

കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ ബോധവൽക്കരണം തുടങ്ങി

Spread the love

 

konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് -ജനമൈത്രി പോലീസും സംയുക്തമായി മയക്കു മരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി ഉണർവ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങി.

ഇരകളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം നല്കുകയും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കോന്നി ഇൻസ്പെക്ടർ ഓഫ് പോലീസ് രതീഷ് ഉത്ഘാടനം ചെയ്തു.

തുടർന്ന് ഗാന്ധി പ്രതിമയെ സാക്ഷിയാക്കി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. സബ്ബ് ഇൻസ്പെക്ടർമാരായ സജു എബ്രഹാം, സുരേഷ് ചന്ദ്ര പണിക്കർ ,ജനമൈത്രി എസ് സി പി ഒ മാരായ രാജീവ്, ഷിബു സി പി ഒ മാരായ ബിനു, ശ്രീകുമാർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ് ബിന്ദു, എസ് സുഭാഷ് എന്നിവർ സംസാരിച്ചു.

error: Content is protected !!