
konnivartha.com : ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉത്ഘാടനവും വാർഷിക ആഘോഷവും നടത്തി. ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 29 മത് വാർഷികത്തോടനുബന്ധിച്ച് ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു. ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ നിർവ്വഹിച്ചു. ചികിത്സാ സഹായ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിർവ്വഹിച്ചു. ഓണാഘോഷ പരിപാടികളിലെ വിജയികൾക്ക് സമ്മാന വിതരണവും ആദരവ് സമർപ്പണവും ജില്ലാ പഞ്ചായത്ത് അംഗം അജോ മോൻ നിർവ്വഹിച്ചു.
രക്ഷാധികാരി സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ ചെയർമാൻ ശ്യാം. എസ് കോന്നി, അരുൺ ഗിന്നസ്,അൻസു കോന്നി, ഹരികുമാർ കല്ലുവിളയിൽ, സതീഷ് കൊട്ടകുന്നിൽ, സജീവൻ.റ്റി.കെ, പി.കെ സോമരാജൻ, ഷിജു എ.എസ്, ജിഷ്ണു പ്രകാശ്, കെ.പ്രദീപ് കുമാർ ,രേഷ്മ രവി, ആർ. ദിനേശ് കുമാർ, ആർ. സൂരജ്, രതീഷ് കണിയാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു