Trending Now

കുവൈത്തില്‍നിന്ന് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ തൂങ്ങി മരിച്ചനിലയില്‍

Spread the love

 

konnivartha.com : കൊല്ലം ചടയമംഗലത്ത്  ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. . അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് കണ്ടെത്തിയത്.

 

വിദേശത്തുനിന്ന്‌ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് കുവൈത്തില്‍നിന്ന് വീട്ടിലെത്തിയത്. വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറിയപ്പോള്‍ കിടപ്പുമുറി അടച്ച നിലയിലാണ് കാണപ്പെട്ടത്. തുടര്‍ന്ന് മുറി തുറന്നപ്പോള്‍ ലക്ഷ്മി തൂങ്ങി മരിച്ച നിലയിലായിരുന്നു. യുവതിയുടെ അമ്മയെ അടക്കം വിളിച്ചു വരുത്തിയ ശേഷമാണ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചത്.ചടയമംഗലം പോലീസ് അന്വേഷണം നടത്തി വരികയാണ്

error: Content is protected !!