
konnivartha.com :നിയമസഭാ മന്ദിരം, രാജ്‌ഭവൻ, സെക്രട്ടറിയറ്റടക്കം സംസ്ഥാനത്ത് 82 ഇടത്ത് ഡ്രോണുകൾക്കും റാന്തൽപ്പട്ടങ്ങൾക്കും നിരോധനം ഏര്‍പ്പെടുത്തി .സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോ ഡ്രോൺ സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക സുരക്ഷിത മേഖലകളിൽ 500 മീറ്റർ പരിധിയിലും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള തന്ത്രപ്രധാന മേഖലകളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും സ്വകാര്യ, പൊതുമേഖല, പ്രതിരോധ വിമാനത്താവളങ്ങളുടെ മൂന്ന് കിലോമീറ്റർ പരിധിയിലുമാണ് ഡ്രോണുകൾക്ക് നിരോധനം.
നിയമസഭാ മന്ദിരം, രാജ്‌ഭവൻ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഔദ്യോഗിക വസതികൾ, ഗവ. സെക്രട്ടറിയറ്റ്, വിഴിഞ്ഞം ഹാർബർ, തുമ്പ വിഎസ്‌എസ്‌സി, വട്ടിയൂർക്കാവ് ഐഎസ്‌ആർഒ സിസ്റ്റം യൂണിറ്റ്
ആക്കുളത്തെ ദക്ഷിണ മേഖലാ വ്യോമസേന കമാൻഡന്റ് ഓഫീസ്, തിരുവനന്തപുരം, എറണാകുളം റിസർവ് ബാങ്ക്, ടെക്നോപാർക്ക്, മുക്കുന്നിമല റഡാർ സ്റ്റേഷൻ, പാങ്ങോട് മിലിട്ടറി ക്യാമ്പ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, പത്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം
വലിയമല ഐഎസ്‌ആർഒ, കല്ലട ജലവിതരണ പദ്ധതി, തെന്മല ജലവൈദ്യുത പദ്ധതി, പാരിപ്പള്ളി എൽപിജി ബോട്ട്‌ലിങ് പ്ലാന്റ്, കൊല്ലം തുറമുഖം, ചവറ കെഎംഎംഎൽ, ചവറ ഐആർഇഎൽ, ശബരി ജലവൈദ്യുത പദ്ധതി, കക്കാട് ജലവൈദ്യുത പദ്ധതി, ശബരിമല, കായംകുളം എൻടിപിസി, ഇടുക്കി ആർച്ച് ഡാം, മൂലമറ്റം പവർഹൗസ്, സ്വിച്ച്‌യാർഡ് പവർ ഹൗസ്, ബട്ടർഫ്ലൈ വാൽവ് ചേംബർ, പള്ളിവാസൽ അണക്കെട്ടും പവർഹൗസും, സെങ്കുളം അണക്കെട്ടും പവർ ഹൗസും
മുല്ലപ്പെരിയാർ ഡാം, പന്നിയാർ പവർഹൗസ്, പുതുവൈപ്പ് എൽഎൻജി പ്രോജക്ട്, പുതുവൈപ്പ് ഷോർ ടാങ്ക് ഫാം, കൊച്ചിൻ ഷിപ്പ്‌യാർഡ്, ബിപിസിഎൽ, ഇരുമ്പനം ബിപിസിഎൽ സംഭരണ ശാല, എഫ്‌എസിടി, ഉദ്യോഗമണ്ഡൽ എഫ്‌എസിടി, ഹൈക്കോടതി, ദക്ഷിണമേഖല വ്യോമസേനാ ആസ്ഥാനം, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, കൊച്ചി എസ്‌പിഎം, എടത്തല നേവൽ ആംസ് ഡിപ്പോ, ഗുരുവായൂർ ക്ഷേത്ര പരിസരം
വിയ്യൂർ സെൻട്രൽ ജയിൽ, ബേപ്പൂർ തുറമുഖവും ഓഫീസും, നല്ലളം ഡീസൽ പവർ പ്ലാന്റ്, കക്കയം ജലവൈദ്യുത പദ്ധതി, ഏഴിമല നേവൽ അക്കാദമി, സീതാംഗോലി എച്ച്‌എഎൽ എന്നിവിടങ്ങളിൽ രണ്ട് കിലോമീറ്റർ പരിധിയിലും സംസ്ഥാനത്തെ നാല് വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലും തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റേഷൻ, കൊല്ലം മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളുടെ 500 മീറ്റർ പരിധിയിലുമാണ് ഡ്രോണുകൾക്ക് നിയന്ത്രണം.