Trending Now

കോയിപ്രം ബ്ലോക്ക് ക്ഷീരസംഗമത്തില്‍ 1200 ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു

Spread the love

 

 

കോയിപ്രം ബ്ലോക്ക് ക്ഷീരസംഗമം പ്ലാങ്കമണ്‍ എസ്എന്‍ഡിപി ഹാളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. 19 ക്ഷീര സംഘങ്ങളില്‍ നിന്നുള്ള 1200 ക്ഷീര കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തിന് മുന്നോടിയായി വാദ്യമേളങ്ങളോടു കൂടിയ സാംസ്‌കാരിക ജാഥ നടത്തി. ഡയറി പ്രോഡക്ടുകളുടെയും ക്ഷീര വികസന വകുപ്പിന്റെയും വിവിധങ്ങളായ എക്‌സിബിഷനും കാര്‍ഷിക കര്‍മ്മ സേനയുടെ പ്രത്യേക സ്റ്റാളും ഉണ്ടായിരുന്നു. ഇതോടനുബന്ധിച്ചു ക്ഷീരകര്‍ഷകരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ നടന്നു.

 

യോഗത്തില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. പ്രസാദ്, എല്‍സാ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനിത കുറുപ്പ്, ജിജി പി ഏബ്രഹാം, സി.എസ്. ബിനോയ്, മെമ്പര്‍മാരായ വിക്രമന്‍ നാരായണന്‍, ജെസി സൂസന്‍ ഫിലിപ്പ്, എന്‍.എസ്. രാജീവ്, സി.എസ്. അനീഷ് കുമാര്‍, അമ്പിളി പ്രഭാകരന്‍ നായര്‍, സാംകുട്ടി അയ്യന്‍ കാവില്‍, സുബിന്‍, പ്രഭാവതി, മറിയം, ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ പി. അനിത, ഡിഇഡിസി ക്ഷീര വികസന ഓഫീസര്‍ എസ്. മഞ്ജു, ഡിഇഎസ് യു അടൂര്‍ ക്ഷീര വികസന ഓഫീസര്‍ പ്രദീപ്, കോയിപ്രം ക്ഷീര വികസന ഓഫീസര്‍ ബിന്ദു ദേവി, പ്ലാങ്കമണ്‍ ക്ഷീരസംഘം പ്രസിഡന്റ് ചെറിയാന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!