
Konnivartha. Com :പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്ന് ഉണ്ടായ ആക്രമണത്തിൽ കേരളത്തിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറ് ഉണ്ടായി.
പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ രണ്ട് സ്ഥലത്തും പന്തളത്തും കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.
തിരുവനന്തപുരം പത്തനംതിട്ട കെ എസ് ആർ ടി സി ബസ്സ് കോന്നി കുളത്തിങ്കൽ വെച്ച് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. മുന്നിലെ ഗ്ലാസ് തകർന്നു. ഡ്രൈവർ കടയ്ക്കൽ നിവാസി ഷാജിയുടെ കൈക്ക് പരിക്ക് പറ്റി. ഷാജി കോന്നി താലൂക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
കോന്നി ഇളകൊള്ളൂരിൽ സ്കൂൾ ഭാഗത്തു വെച്ച് മറ്റൊരു കെ എസ് ആർ ടി സി ബസ്സിന് നേരെയും കല്ലേറ് ഉണ്ടായി.