Trending Now

പെരുനാട്ടില്‍ ഗൃഹനാഥൻ മരിച്ചനിലയിൽ; സിപിഐഎം നേതാക്കളുടെ പീഡനം കാരണമെന്ന് ആത്മഹത്യാ കുറിപ്പ്

Spread the love

 

konnivartha.com : പെരുനാട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.പെരുന്നാട്  മടത്തുമൂഴി മേലേതില്‍ ബാബു  ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വെയിറ്റിങ് ഷെഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം.

ബാബു എഴുതിയിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പുള്ള ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തന്നെ ഉപദ്രവിച്ചതായി കത്തിൽ പറയുന്നുണ്ട്.ബാബു ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കിട്ടിയ കുറിപ്പിൽ തന്റെ മരണ കാരണം വീടിനകത്തെ ഡയറിയിൽ എഴുതി വെച്ചതായി പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്. മരിച്ച ബാബു സിപിഐഎം അനുഭാവിയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആത്മഹത്യാ കുറിപ്പ് ബാബു എഴുതിയത് തന്നെയാണോ എന്ന കാര്യം പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.
തങ്ങള്‍ ആരെയും പീഡിപ്പിച്ചിട്ടില്ല എന്ന് ആരോപണ വിധേയര്‍ പറയുന്നു

error: Content is protected !!