Trending Now

തണ്ണിത്തോട്ടില്‍ തേക്കിലെ പുഴു കണ്ണിൽ വീണ് വിദ്യാര്‍ഥിക്ക് കണ്ണില്‍ പരിക്ക്

Spread the love

konnivartha.com :ബൈക്കില്‍ കോളേജിൽ പോകും വഴി തണ്ണിത്തോട് മൂഴിക്കും ഞള്ളൂർ ഇടയിൽ വെച്ച് തേക്കിലെ പുഴു കണ്ണിൽ വീണ് വിദ്യാര്‍ഥിക്ക് കണ്ണില്‍ പരിക്ക് .കണ്ണിലെ കാഴ്ച പോലും പോകും  വിധം ആണ് അപകടം .

കഴിഞ്ഞ തിങ്കളാഴ്ച ആണ് സംഭവം . ബൈക്കില്‍ യാത്ര ചെയ്ത കോന്നി താവളപ്പാറ സെന്റ്‌ തോമസ്‌ കോളേജ് ബി എസ് ഇ സൈക്കോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി തണ്ണിത്തോട് കുഴിപ്പുറത്ത് ജോബിന്‍ കോശിയ്ക്ക് ആണ് കണ്ണില്‍ മാരക പരിക്ക് .

രാവിലെ സഞ്ചരിക്കുന്ന ധാരാളം യാത്രക്കാർക്ക് പുഴു മൂലം യാത്ര തടസ്സങ്ങൾ ഉണ്ടാകുന്നു.ബൈക്കില്‍ യാത്ര ചെയ്യുന്നതിന് ഇടയില്‍ കണ്ണിലേക്ക് വീണത്‌ വനത്തില്‍ നിന്നും വലിയ പുഴു .വളരെവേദനയോടെ ആദ്യം കോന്നി ചികില്‍സ തേടി കോന്നി താലൂക്ക് ആശുപത്രിയില്‍ .കണ്ണിലെ കാര്യം ആണ് രക്ഷ ഇല്ല .

പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ വിട്ടു. അവിടെയും ചികിത്സ ഇല്ല . പിന്നീട് കുറയാഞ്ഞിട്ട് ഇന്ന് പത്തനംതിട്ട അഹല്യ കണ്ണു ആശുപത്രി പോയി.ഇനിയും ഈ കണ്ണ് കുറഞ്ഞില്ല . വനം വകുപ്പ് ഈ കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കണം .

 

വന പാതയില്‍ സംഭവിക്കുന്ന എല്ലാ വന്യ ജീവി പറക്കും പക്ഷികള്‍ക്കും വനം വകുപ്പ് ആണ് ഉത്തരം പറയേണ്ടത് . ഈ കുട്ടിയുടെ കണ്ണ് ആണ് തകര്‍ന്നത് . നിങ്ങള്‍ വനപാലകര്‍ കണ്ടില്ല എന്ന് നടിക്കരുത് . നഷ്ട പരിഹാരം നല്‍കണം . അക്ഷയ കേന്ദ്രത്തിലൂടെ നഷ്ട പരിഹാരം ഇപ്പോള്‍ തേടുവാന്‍ കഴിയില്ല . കണ്ണില്‍ കാഴ്ച മങ്ങി . നിങ്ങള്‍ വനം വകുപ്പ് ഉടന്‍ നഷ്ടപരിഹാരം കൊടുക്കണം

 

 

error: Content is protected !!