
പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വത്തിൽ അനധികൃതമായി സ്ഥലം കയ്യേറിയതിനാൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ കൈയേറ്റ സ്ഥലം ഒഴിപ്പിച്ച് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെൻസിംഗ് ഇട്ട് കൊടുത്തു
konnivartha.com : മേലേടത്ത് ബാബുവിന്റെ ആത്മഹത്യയിൽ സി.പി.എം. നേതാക്കളുടെ പങ്ക് അന്വേഷിച്ച് അവരെ അറസ്റ്റ് ചെയ്യുക എന്ന് അവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി പെരുനാട് ഏരിയാ കമ്മിറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി .
പെരുനാട്ടിലെ CPM നേതാക്കളുടെ സ്വച്ഛാധിപത്യവും ധാർഷ്ട്യവും കാരണം
അടുത്തിടെ പല ജീവനുകളാണ് ഇവിടെ പൊലിഞ്ഞിരിക്കുന്നത്. പേവിഷ ബാധയേറ്റു മരിച്ച അഭിരാമി, മാമ്പാറ സ്വദേശിനി പൊന്നമ്മ, കുമ്പഴയിലുള്ള അമൃത, മഠത്തുംമൂഴി ബാബു തുടങ്ങി അറിയാതെ പോയവരും ഉണ്ടാകാം. ജനാധിപത്യത്തെ തിരസ്കരിച്ച് ഭീകരതയുടെ പ്രതീകമായി മാറിയിരിക്കുന്ന അത്യാർത്തിക്കാർ പാവപ്പെട്ടവരുടെ രക്തം ഊറ്റി കുടിച്ച്കൊഴുത്ത് തടിക്കുകയാണ്.
CPM നേതാക്കളായ പി.എസ്. മോഹനൻ, റോബിൻ കെ. തോമസ്, ശ്യാം എം.എസ്. (വിശ്വൻ) എന്നിവർ ചേർന്ന് ഭീക്ഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും ബലമായി ബാബുവിന്റെ ഭൂമി അളന്നെടുക്കുവാനുള്ള നീക്കത്തിൽ മനം നൊന്താണ് ബാബു സ്വന്തം കൈപ്പടയിൽ കുറിപ്പ് എഴുതി വച്ച ശേഷം തൂങ്ങി മരിച്ചത്.
തുടർച്ചയായ പീഡനങ്ങളിൽ നിന്നും സ്ഥലം കൈയേറുന്നതിൽ നിന്നും ഒഴിവാക്കാൻ മനസാക്ഷിയില്ലാത്ത നേതാക്കൾ അഞ്ചു ലക്ഷം രൂപയാണ് ബാബുവിനോട് ആവശ്യപ്പെട്ടത്. കൂടാതെ 20 ലക്ഷം രൂപ തകർന്നിരിക്കുന്ന സഹകരണ സൊസൈറ്റിയിൽ നിക്ഷേപിക്കാനും ആജ്ഞാപിച്ചു. മഠത്തുംമൂഴി വലിയ പാലത്തിൽ നിന്നും 100 മീറ്റർ ഉള്ളിലായി രണ്ട് ശുചിമുറി സമുച്ചയങ്ങൾ നിലവിലുണ്ട്. ഇവിടെയുള്ള വെയിറ്റിംഗ് ഷെഡ് CPM ഗുണ്ടകൾക്ക് ഇരുട്ടിന്റെ മറപറ്റി മദ്യപിക്കാനും സാമൂഹ്യവിരുദ്ധർക്ക് ആഭാസത്തരം കാണിക്കാനും മാത്രം ഉപയോഗിക്കുന്നതാണ്. ബസ് അവിടെ നിന്നും 50 മീറ്റർ മാറിയാണ് നിർത്തുന്നത്. ന്നിട്ടും സ്ഥലം കൈയ്യേറി ഇതൊക്കെ നിർമ്മിക്കണം എന്ന് ആവശ്യപ്പെടുന്നത് അഴിമതി കാട്ടാൻ വേണ്ടി മാത്രമാണ്. ചങ്ക് പൊട്ടി മരിക്കാൻ നേരം ബാബു എഴുതിയ ആത്മഹത്യ കുറിപ്പ് കള്ളമാണെന്ന് CPM ന്റെ ന്യായീകരണം പൊതുജനങ്ങൾ തള്ളികളഞ്ഞിരിക്കുന്നു.
ബാബുവിന്റെ അസ്വാഭിക മരണത്തിൽ CPM നേതാക്കളുടെ പങ്ക് അന്വേഷിക്കണം എന്നും അവരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം എന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത്രയും സമയം കഴിഞ്ഞിട്ടും
കേസ് രജിസ്റ്റർ ചെയ്യാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ തയ്യാറായിട്ടില്ല.
പോലീസിന്റെ അനാസ്ഥയ്ക്കെതിരെ ഭാരതീയ ജനതാ പാർട്ടി സമര പരിപാടികള്‍ നടത്തി