Trending Now

പതിനൊന്നുകാരന് ലൈംഗിക പീഡനം:57 കാരനായ പ്രതി അറസ്റ്റിൽ

Spread the love

 

konnivartha.com : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. അടൂർ പറക്കോട് പാറക്കോണത്ത് തെക്കേതിൽ വീട്ടിൽ, രാജൻ എന്ന് വിളിക്കുന്ന രാജേന്ദ്ര(57)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഈവർഷം ഏപ്രിൽ 11 നാണ് സംഭവം നടന്നത്, മേയ് 18 ന് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം
ആരംഭിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനായി ശ്രമിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി, പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന്, ഹൈദരാബാദിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപൂർവം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്തു.

 

അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടറുടെ
നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ, എസ് ഐമാരായ വിപിൻ കുമാർ, മനീഷ്.എം , സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, റോബി ഐസക്, ശ്രീജിത്ത്,അനൂപ എന്നിവരാണുള്ളത്.

error: Content is protected !!