
konnivartha.com : കോന്നി മഞ്ഞകടമ്പില്‍ യുവാവിനെ കിണറ്റുറിങ്ങില്‍ താഴേക്കു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . വനം വകുപ്പ് ജീവനകാരിയുടെ ഭര്‍ത്താവിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത് . മൃതദേഹത്തിനു ഏതാനും ദിവസം പഴക്കം കണക്കാക്കുന്നു .
വനം വകുപ്പിലെ ജീവനകാര്‍ താമസിക്കുന്ന വീടുകള്‍ക്ക് സമീപം ഉള്ള കിണറിലെ റിങ്ങില്‍ നിന്നും താഴേക്ക് ആണ് മൃതദേഹം കണ്ടത് . കൊല്ലം കടയ്ക്കല്‍ കുറ്റിക്കാടു ജയ വിലാസത്തില്‍ ശ്രീ നാഥ് (34 )ആണ് മരണപ്പെട്ടത് . പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു .മൃതദേഹം പത്തനംതിട്ട ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി