കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ ലോക പാലിയേറ്റീവ് ദിനാചരണം നടത്തി

Spread the love

 

konnivartha.com : കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ ലോകപാലിയേറ്റീവ് ദിനാചരണം നടത്തി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എസ് ശ്രീകുമാർ പാലിയേറ്റീവ് ദിനാചരണ സന്ദേശം നൽകി.പി ആർ പി സി ചെയർമാൻ പി ബി ഹർഷകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് എൻ നവനിത്ത്, സ്ഥിരം സമിതി അധ്യക്ഷ രായ കെ എം മോഹനൻ നായർ, രാജി സി ബാബു, പഞ്ചായത്തംഗങ്ങളായ വാഴവിള അച്ചുതൻ നായർ, ലിജശിവ പ്രകാശ് ,സിഡി എസ് ചെയർപേഴ്സൺ ബിന്ദു അനിൽ ,കെ ആർ ജയൻ, എം അനിഷ് കുമാർ, ശ്രീകുമാർ മുട്ടത്ത്, പി എസ് ഗോപി എന്നിവർ സംസാരിച്ചു.പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കൗൺസിൽ അംഗം ഷാൻ രമേശ് ഗോപൻ സാന്ത്വന പരിചരണ സമന്വയം എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.

സൊസൈറ്റി സെക്രട്ടറി കെ എസ് ശശികുമാർ ഭാവി പരിപാടികൾ നിർദ്ദേശിച്ചു. ഹോം കെയർ കോഡിനേറ്റർ എ സുനിൽ കുമാർ സ്വാഗതവും പ്രമാടം സോണൽ ചെയർമാൻ വി രംഗനാഥ് നന്ദിയും പറഞ്ഞു.യോഗത്തിൽ രോഗീ പരിപാലകരെയും, ക്യാമ്പസ് പാലിയേറ്റീവ് പ്രവർത്തകരെയും ആദരിച്ചു.

error: Content is protected !!