ഏഴു വയസ്സുകാരിക്ക് നേരേ ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Spread the love

 

konnivartha.com : പത്തനംതിട്ട : ഏഴു വയസ്സുകാരിക്ക് നേരേ ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാoകേരിൽ മത്തായി മാത്തന്റെ മകൻ അനിയൻ എന്ന് വിളിക്കുന്ന സാമൂവൽ പി എം (66) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് വീടിനു സമീപത്തുവച്ച് പിടികൂടുകയായിരുന്നു.

 

ഈവർഷം ജൂണിൽ സ്കൂൾ തുറന്നതുമുതൽ, പൂജയുടെ അവധിക്ക് മുമ്പ് സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കുട്ടിയെ ഇയാളുടെ ഓട്ടോയിലാണ് സ്കൂളിലേക്ക് കൊണ്ടുപോകുകയും തിരികെ വിളിച്ചുകൊണ്ടുവരികയും ചെയ്തിരുന്നത്.യാത്രയ്ക്കിടെയായിരുന്നു പ്രതി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്.

കുട്ടിയിൽ നിന്നും വിവരമറിഞ്ഞ മാതാവ് കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. വനിതാ പോലീസ് വീട്ടിലെത്തി മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, വൈദ്യപരിശോധന നടത്തിയപ്പോൾ, ഡോക്ടർക്ക് നൽകിയ മൊഴിയിൽ വ്യത്യാസം വന്നതിനാൽ, വ്യക്തതയ്ക്കായി കൗൺസിലിങ് നൽകുകയും, വീണ്ടും മൊഴിയെടുക്കുകയും, ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

 

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന്, കല്ലൂപ്പാറ മുടിമലയിലെ വീടിന് സമീപത്തുനിന്നും പോലീസ് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓട്ടോറിക്ഷയും, വാഹനത്തിന്റെ രേഖകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം, എസ് ഐ ആദർശ്, എ എസ് ഐ അജു
കെ അലി, എസ് സി പി ഓ അൻസിം, സി പി ഓമാരായ ജെയ്സൺ, വിജീഷ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!