
konnivartha.com : പത്തനംതിട്ട: ഇലന്തൂരിൽ നടന്ന ഇരട്ട നര ബലിയെകുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഈ കൊലപാതകത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ പുറത്ത് കൊണ്ട് വരണമെന്നും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.
പാരമ്പര്യ വൈദ്യനും സിപിഎം പ്രാദേശിക നേതാവുമായ ഭഗത് സിംഗ് ഭാര്യ ലൈലയുമായി ചേർന്ന് നടത്തിയിട്ടുള്ള ഈ ക്രൂരമായ കൊലപാതകം മനുക്ഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നിൽ നടന്നിട്ടുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരണം.
ഈ കൊലപാതകത്തിന്റെ സൂത്രധാരൻ മുഹമ്മദ് ഷാഫിയുടെ ക്രിമിനൽ ബന്ധങ്ങളെക്കുറിച്ചും തീവ്രവാദ മയക്കു മരുന്ന് മാഫിയാ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും സമാന കുറ്റ കൃത്യങ്ങൾ ഇതിനു മുൻപും നടത്തിയിട്ടുണ്ടോ എന്നും കണ്ടെത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു