
konnivartha.com : കോന്നി എലിയറയ്ക്കൽ കാളാഞ്ചിറയിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ ഡാൻസാഫ് സംഘവും കോന്നി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായി. മൂർഷിദാബാദ് ടെസിങ്പുർ ഗ്രാമത്തിൽ നിന്നുള്ള സായേദ് മോണ്ടേൽ മകൻ അംജാദ് മോണ്ടേൽ (32), മുകുർ മോണ്ടേൽ മകൻ മിറജുൽ ഇസ്ലാം (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അംജാദിന്റെ കയ്യിൽ നിന്നും 53 ഗ്രാം കഞ്ചാവ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായി
എത്തുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവി കൈമാറിയതിനെതുടർന്നാണ് നടപടി.
കുറെ നാളുകളായി പ്രദേശത്ത് കഞ്ചാവ് കച്ചവടം ഇവരെ കേന്ദ്രീകരിച്ച് നടക്കുന്നതായി വിവരമുണ്ടായിരുന്നു. മറ്റു പണികൾക്കൊന്നും പോകാതെ ഇവരിൽ ചിലർ രണ്ടുമാസം
കൂടുമ്പോൾ നാട്ടിൽ പോയി ലഹരിവസ്തുക്കളുമായെത്തി വില്പന നടത്തുന്നതായാണ് ചോദ്യം ചെയ്യലിൽ തെളിഞ്ഞത്. കൂടുതൽ വരുമാനം കിട്ടുമെന്ന ആകർഷണീയത ഇതിലേക്ക് തിരിയാൻ അഥിതിതൊഴിലാളികളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
കോന്നി ചൈനമുക്കിലാണ് ഇവരുടെ താമസം. ഡാൻസാഫ് നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിൽ, എസ് ഐ അജി സാമൂവൽ,
കോന്നി എസ് ഐ സജു എബ്രഹാം, ടാന്‍സാഫ് അംഗങ്ങളായ എ എസ് ഐ അജി കുമാർ, സി പി ഓ മാരായ മിഥുൻ കെ ജോസ്, ബിനു, സുജിത്, അഖിൽ, ശ്രീരാജ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
ലഹരി വിരുദ്ധ കാംപയിൻ യോദ്ധാവി ന്റെ ഭാഗമായുള്ള ഇത്തരം പരിശോധനകളും മറ്റും
തുടരുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് അറിയിച്ചു.