
konnivartha.com : മലയോര മേഖലയായ ചിറ്റാര്‍ കാരികയത്ത് മഴയ്ക്ക് ഒപ്പം ഉള്ള ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി . റോഡിലേക്ക് മരങ്ങള്‍ വീണതിനാല്‍ കാരികയം ചിറ്റാർ റോഡില്‍ ഗതാഗത തടസം ഉണ്ടായി . വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു .
പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ മഴയാണ് . ഒക്ടോബര്‍ 18, 19, 21 എന്നീ തീയതികളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ(Yellow) അലർട്ട് പത്തനംതിട്ട ജില്ലയില്‍ പുറപ്പെടുവിച്ചു.