പത്തനംതിട്ട ജില്ലയിൽ വരുന്ന നാല് ദിവസം ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

Spread the love

 

konnivartha.com : പത്തനംതിട്ട ജില്ലയില്‍ 2022 ഒക്ടോബര്‍ 17 , 18, 19, 21 എന്നീ തീയതികളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ(Yellow) അലർട്ട് പുറപ്പെടുവിച്ചു . 24 മണിക്കൂറിൽ 64.5 mm മുതൽ 115mm വരെ യുള്ള മഴ സാധ്യത . ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,
ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ,ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത
പാലിക്കണം.

error: Content is protected !!