Trending Now

ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്ക്

Spread the love

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയാകും . കൺസർവേറ്റീവ് പാർട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോർഡന്‍റ് പിൻമാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എത്തുന്നതെന്ന സവിശേഷതയുമുണ്ട്.

അടുത്ത രണ്ടു വർഷം വരെ ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. 2024ലാണ് ബ്രിട്ടനിൽ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

error: Content is protected !!