Trending Now

നാടകക്കാരൻ മനോജ് സുനിയുടെ” ഉമ്പ ഉങ്ങ” നാടക സമാഹാരം പ്രകാശനം നാളെ

Spread the love

 

konnivartha.com : നാടക് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് നാടകക്കാരൻ മനോജ് സുനിയുടെ “ഉമ്പ ഉങ്ങ” എന്ന നാടക സമാഹാരം പ്രകാശനം പ്രമുഖ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ എം എസ് മോഹനൻ മാസ്റ്റർ കോട്ടയ്ക്കൽ നിർവ്വഹിക്കും.

മനോജ് സുനിയുടെ വിവിധ നാടകങ്ങളിൽ വേഷമിട്ട വിദ്യാർത്ഥികൾ പുസ്തകം സ്വീകരിക്കും. കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട് പുസ്തകാവതരണം നടത്തും.തുടർന്ന് ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ അഡ്വ.സുരേഷ് സോമ, രാജേഷ് എസ് വള്ളിക്കോട്, ബിനു ജേക്കബ് നൈനാൻ, അഡ്വ. മറിയാമ്മ തോമസ്, ഡോ. മോൻസി വി ജോൺ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

അജി ഡാനിയേൽ സ്വാഗതവും രാജീവൻ നായർ റ്റി നന്ദിയും പറയും. നാടക സൗഹൃദ കൂട്ടായ്മയും നാടക് പത്തനംതിട്ടയും ചേർന്നാണ് പ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്

error: Content is protected !!