
പാറശ്ശാല ഷാരോൺ രാജ് കൊലപാതകക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ അന്വേഷണം ഗ്രീഷ്മയുടെ ബന്ധുക്കളിലേക്കും നീങ്ങുന്നതിനിടെയാണ് ആത്മഹത്യാശ്രമം .