ബാല സൗഹൃദം : ബോധവത്ക്കരണ സെമിനാര്‍ നടത്തി

Spread the love

കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ പുളിക്കീഴ് ഐ സി ഡി എസ് പദ്ധതിയുമായി ചേര്‍ന്ന് നടത്തിയ ബാല സൗഹൃദം നാലാംഘട്ടം ബോധവത്ക്കരണ സെമിനാര്‍ അഡ്വ. മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്തു.കുട്ടികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാം ഓരോരുത്തരും ചുമതലപ്പെട്ടവരാണെന്ന് എംഎല്‍എ പറഞ്ഞു.

 

തിരുവല്ല ഡയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. എന്‍. സുനന്ദ മുഖ്യപ്രഭാഷണം നടത്തി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികളുടെ ശാക്തീകരണത്തെ സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഷാന്‍ രമേശ് ഗോപന്‍ നേതൃത്വം നല്‍കി.
തിരുവല്ല നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് പഴയിടം, ഷീലാ വര്‍ഗീസ്, ജിജി വട്ടശേരില്‍, സാറാമ്മ ഫ്രാന്‍സിസ്, ഷീജ കരിമ്പിന്‍കാലാ, രാഹുല്‍ ബിജു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിതാദാസ്, പുളിക്കീഴ് സിഡിപിഒ ഡോ. ആര്‍. പ്രീതാകുമാരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!