
konnivartha.com / പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 259 -മത്തെ സ്നേഹ ഭവനം പള്ളിക്കൽ പുത്തൻവീട്ടിൽ പ്രസന്ന ശശിക്കും കുടുംബത്തിനുമായി ഷിക്കാഗോ മലയാളിയായ ചാക്കോച്ചൻ കടവിലിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ പിതാവായ ജോസഫ് ചാണ്ടി കടവിലിന്റെ പത്താം ചരമവാർഷികത്തിന്റെ സ്മരണാർത്ഥം നിർമ്മിച്ചു നൽകി.
വീടിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും താക്കോൽദാനം സിറിയക് പുൽപ്പാറയിലും നിർവഹിച്ചു.2018 ലെ പ്രളയ കാലത്ത് മഴയിലും കാറ്റിലും ഉണ്ടായിരുന്ന വീട് നിലംപൊത്തുകയും വീട്ടുസാധനങ്ങൾ എല്ലാം നഷ്ടമായ അവർ കന്നുകാലികളോട് ഒപ്പം കാലിത്തൊഴുത്തിൽ ആയിരുന്നു താമസിച്ചിരുന്നത്.
ഇവരുടെ ദയനീയ അവസ്ഥ നേരിട്ട് കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ മേരി കടവിൽ., സ്കറിയകുട്ടി തോമസ്., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., മുൻ വാർഡ് മെമ്പർ ശ്രീലത.എസ്., കോശി കുഞ്ഞ്., റേച്ചൽ കോശി എന്നിവർ പ്രസംഗിച്ചു.