പോക്സോ കേസിൽ യുവാവിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

Spread the love

 

konnivartha.com : പത്തനംതിട്ട : പോക്സോ കേസിൽ പ്രതിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. 2019 സെപ്റ്റംബർ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പലതവണ, അന്ന് പ്രായപൂർത്തിയാവാതിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയാണ് കൊടുമൺ പോലീസിന്റെ വലയിൽ കുടുങ്ങിയത്.

ഏനാദിമംഗലം കുറുമ്പകര കുന്നിട അഞ്ചുമല അജിത് ഭവനം വീട്ടിൽ അജയന്റെ മകൻ അജിത് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 24 ന് ലഭിച്ച മൊഴിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണം ആരംഭിച്ച കൊടുമൺ പൊലിസ്, മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പ്രതിയെ തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ നിന്നും ഇന്നലെ പിടികൂടുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി കിടപ്പുമുറിയിൽ വച്ച് ഇക്കാലയളവിൽ പലതവണ ബലാൽസംഗം ചെയ്തുവെന്നാണ് മൊഴി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയുമുണ്ടായി. 2019 സെപ്റ്റംബർ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിൽ പ്രതി കുറ്റം ആവർത്തിച്ചതായി മൊഴിയിൽ പറയുന്നു.

അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി 164 സി ആർ പി സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് സംഘം ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞു പിടികൂടുകയാണുണ്ടായത്. ഇന്നലെ രാവിലെ
തമിഴ്നാട് ഉദുമൽപേട്ടയിൽ കണ്ടെത്തിയ യുവാവിനെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.

തുടർന്ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി, ഇയാളുടെ ഫോൺ പിടിച്ചെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് സി പി ഒ മാരായ അൻസാർ, ശിവപ്രസാദ്, സി പി ഓമാരായ ജയകൃഷ്ണൻ, ബിജു, അജിത് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!