ഡോ. എം.എസ്.സുനിലിന്‍റെ 260-മത് സ്നേഹ ഭവനം സദുവിന്‍റെ അഞ്ചംഗ കുടുംബത്തിന്

Spread the love

 

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർ നൽകുന്ന 260 -മത് സ്നേഹഭവനം ഇലവുംതിട്ട നല്ലാനിക്കുന്ന് തൊഴിക്കോട് കിഴക്കേക്കര സദുവിനും കുടുംബത്തിനുമായി വിദേശ മലയാളിയും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ അധ്യാപകൻ പ്രൊഫസർ പീറ്റർ മാത്യുവിന്റെയും കോട്ടയം ബിസിഎം കോളേജ് മുൻ അധ്യാപിക പ്രൊഫ.മേയമ്മ വെട്ടിക്കാട്ടിന്‍റെയും അൻപതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി.

വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രൊഫ.പീറ്റർ മാത്യുവും മകൻ പ്രൊഫ. ജിജു മാത്യു പീറ്റേഴ്സും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത അടച്ചുറപ്പില്ലാത്ത ഒരു കുടിലിൽ ആയിരുന്നു സദുവും ഭാര്യ മിനിയും രോഗബാധിതനായ പിതാവും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികളും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ..പി. ജയലാൽ., രാജു അമ്പാട്ട്. ദീപ എ. കെ. അംബിക. ടി.എന്നിവർ പ്രസംഗിച്ചു

error: Content is protected !!