
konnivartha.com : ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രപ്രദർശനം വാഴമുട്ടം നാഷണൽ യുപി സ്കൂളിൽ സംഘടിപ്പിച്ചു.ശാസ്ത്രപ്രദർശനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.
ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രം സമാധാനത്തിനും പുരോഗതിക്കും എന്ന ആശയത്തെ അടിസ്ഥാനമാക്കി ശാസ്ത്ര അധ്യാപകൻ ശ്രീ രാജേഷ് ആക്ലേത്ത് വിദ്യാർത്ഥികൾക്ക് ക്ലാസ് നടത്തി.
ശാസ്ത്ര ഡോക്യുമെൻററി പ്രദർശനം,ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം, ശാസ്ത്ര സെമിനാറുകൾ എന്നിവ നാഷണൽ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു.അധ്യാപികമാരായ പാർവതി ടി ആർ, ലക്ഷ്മി ആർ നായർ, സുനിലാകുമാരി എസ്, ആകാശ് പി എന്നിവർ നേതൃത്വം നൽകി.