Trending Now

ലഹരിവിരുദ്ധ സെമിനാർ നടത്തി

Spread the love

 

പത്തനംതിട്ട : പോലീസിന്റെ ലഹരിവിരുദ്ധ പരിപാടി യോദ്ധാവിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ബോധവൽക്കരണസെമിനാർ നടത്തി.

പെരുനാട് പോലീസിന്റെ ആഭിമുഖ്യത്തിൽ വടശ്ശേരിക്കര യൂണിവേഴ്സൽ കോളേജ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30 നാണ് പരിപാടി നടന്നത്. പെരുനാട് പോലീസ്
ഇൻസ്‌പെക്ടർ യു രാജീവ് കുമാർ സെമിനാർ നയിച്ചു. പഠനം ലഹരിയായി കണ്ട്, മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷകൾക്കൊത്ത് ജീവിതത്തിൽ മികച്ച
നിലയിലെത്തണമെന്നും, സമൂഹത്തിന് മുഴുവൻ പ്രയോജനകരമായി പ്രവർത്തിക്കണമെന്നും ഉത്ഘാടകൻ കുട്ടികളെ ഉത്ബോധിപ്പിച്ചു.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ സംഭവിക്കുന്ന ദോഷങ്ങളും, പരിണതഫലങ്ങളും പോലീസ് ഇൻസ്‌പെക്ടർ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പൽ ജോസഫ് തെച്ചിക്കാടൻ അധ്യക്ഷനായിരുന്നു. പരിപാടി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഓ
എൻ യശോധരൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി വി ആർ, പഞ്ചായത്ത് അംഗം ജോർജ്ജ്കുട്ടി വാഴപ്പിള്ളേത്ത്, പെരുനാട് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റെജി തോമസ് എന്നിവർ   സംസാരിച്ചു.

error: Content is protected !!