Trending Now

ചിറ്റാർ 86 പള്ളി പടിക്ക് സമീപം ബസ് അപകടത്തിൽപെട്ടു

Spread the love

 

konnivartha.com : ചിറ്റാർ 86 പള്ളിപടിക്ക് സമീപം സുല്‍ത്താന്‍  ബസ് അപകടത്തിൽപെട്ടു. നിരവധി പേർക്ക് പരിക്ക് ഉണ്ട് . പരിക്ക് പറ്റിയവരെ ആദ്യം   അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.  തുടര്‍ന്ന് 3   പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ചിറ്റാറില്‍ കനത്ത മഴയാണ്.10 പേര്‍ക്ക് പരിക്ക് ഉണ്ട് എന്നാണ് പ്രാഥമിക നിഗമനം.ആങ്ങമൂഴി നിന്നും പത്തനംതിട്ട ,കോന്നി വഴി പത്തനാപുരം വരെ ഉള്ള   ബസ്സ്‌ ആണ് കുഴിയില്‍ വീണത്‌. ഇന്ന് കെ എസ് യു വിദ്യാഭ്യാസ  ബന്ത് ആയതിനാല്‍ സ്കൂള്‍ കുട്ടികള്‍ ബസ്സില്‍ ഉണ്ടായിരുന്നില്ല എന്ന് അറിയുന്നു .ബസ് നിയന്ത്രണം വിട്ട് സമീപത്തെ തിട്ടയിൽ ഇടിച്ച ശേഷമാണ് കുത്തനെ മറിഞ്ഞത്.

ബസിൽ 12 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ബസ്സിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു . ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.

കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ പത്തനംതിട്ട ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

error: Content is protected !!