Trending Now

എഴുത്തുകാരനും നടനുമായ ബി ഹരികുമാർ അന്തരിച്ചു

Spread the love

 

എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ശാന്തി കവാടത്തില്‍ നടക്കും.മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി വി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ബാങ്ക് ഓഫീസറായി ഔദ്യോദിക സേവനം അനുഷ്ഠിച്ചു.

അടൂര്‍ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ അടൂർഭാസിയെക്കുറിച്ച് എഴുതിയിട്ടുണ്ട്.14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം , പകല്‍ വിളക്ക് , മാരീചം , ചക്രവര്‍ത്തിനി , ഡയാന , കറുത്ത സൂര്യന്‍ , ഗന്ധര്‍വ്വന്‍ പാറ , കണ്മണി , അപരാജിത , വാടാമല്ലിക , കാമിനി , ഭൂരിപക്ഷം , അപഹാരം , രഥം (നോവലുകള്‍ ) അഗ്‌നിമീളേ പുരോഹിതം (കഥാ സമാഹാരം ) എന്നിവയാണ് പ്രധാന കൃതികള്‍ .

നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി.

error: Content is protected !!