പാര്‍ലമെന്റ് പരിപാടിയില്‍ പത്തനംതിട്ട കടമ്പനാട് സ്വദേശി സോനു സി ജോസ് പങ്കെടുക്കും

Spread the love

konnivartha.com : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചു ലോക്സഭാ സെക്രട്ടറിയേറ്റ്, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവുമായി ചേര്‍ന്ന് നവംബര്‍ 19-നു പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണച്ചടങ്ങില്‍ സോനു സി ജോസ് പങ്കെടുക്കും. ലോക്സഭാ സ്പീക്കര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രസംഗിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്തു പേരിലെ ഏക മലയാളിയാണ് സോനു.

റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ചു നെഹ്റുയുവകേന്ദ്ര സംസ്ഥാനതലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തിലെ മികച്ച പ്രകടനം പരിഗണിച്ചാണ് സോനുവിനെ പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്.

പത്തനംതിട്ട കടമ്പനാട് സ്വദേശിയും ഡല്‍ഹിയിലെ രാംജാസ് കോളജില്‍ ബിഎ ഇംഗ്ലീഷ് ഓണേഴ്സ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് സോനു സി ജോസ്.