Trending Now

പത്തനംതിട്ട നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ മൂന്നിന്

Spread the love

നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ മൂന്നിന്
konnivartha.com : പത്തനംതിട്ട   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്  ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും.

 

എസ്.എസ്.എല്‍.സി, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. പങ്കെടുക്കുന്ന  സ്ഥാപനങ്ങളുടെ വേക്കന്‍സി  വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0468 2222 745, 9746 701 434, 9447009324.

error: Content is protected !!