കുത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടത്തി

Spread the love

konnivartha.com : ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടത്തി.പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി.പയ്യനാമണ്ണിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ എംഎൽഎ ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ബ്ലോക്ക് സെക്രട്ടറി സി സുമേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിജോ മോഡി, വി ശിവകുമാർ ,സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ, ലോക്കൽ സെക്രട്ടറി കെ കെ വിജയൻ ,ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറർ ശ്രീഹരി ബോസ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിപിൻ വേണു, ജോയിൻ്റ് സെക്രട്ടറി ജിബിൻ ജോർജ്ജ് എന്നിവർ സംസാരിച്ചു.

error: Content is protected !!