
എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ സഹകരണത്തോടെ നവംബര്‍ 28, 29, 30 തീയതികളില്‍ മെഗാ ജോബ് ഫെയര്‍ നടത്തുന്നതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.
നോര്‍ത്ത് പറവൂര്‍ A2Z സൊല്യൂഷ്യന്‍സ് കൺസൾട്ടിംഗ് ആന്‍റ് പ്ലെയ്സ്മെന്‍റ് സര്‍വ്വീസ് എന്ന സ്ഥാപനം വാട്സ് ആപ്പിലൂടെ ഈ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ജോബ് ഫെയറിന്‍റെ നടത്തിപ്പുമായി എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന് യാതൊരു ബന്ധവുമില്ലെന്നും വ്യാജപ്രചാരണത്തില്‍ കുടുങ്ങി ഉദ്യോഗാര്‍ത്ഥികൾ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.