
പത്തനംതിട്ട : പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ അറസ്റ്റ് ചെയ്തു. പ്രമാടം കിഴവള്ളൂർ നാരകത്തുമ്മൂട്ടിൽ ഫിലിപ്പോസിന്റെ മകൻ അജിഫിലിപ്പോസ് (51)ആണ് പിടിയിലായത്.
സ്റ്റാന്റിൽ ആളുകളുടെ ചിത്രങ്ങൾ പകർത്തിയെന്ന് പറഞ്ഞു ആളുകൾ തടഞ്ഞുവച്ച്
പോലീസിൽ അറിയിക്കുകയായിരുന്നു. പത്തനംതിട്ട എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നുച്ചയ്ക്ക് 12 നാണ് സംഭവം. സ്റ്റാന്റിൽ നടന്ന് ആളുകളുടെയും മറ്റും ചിത്രങ്ങൾ പകർത്തിയത്
ശ്രദ്ധയിൽപ്പെട്ടവർ ചോദ്യം ചെയ്ത് തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയും, കുറ്റകൃത്യം ചെയ്യാൻ വന്നതരത്തിലുള്ള സംശയം ദൂരീകരിക്കാൻ പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം, പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.