Trending Now

കോട്ടമൺപാറയിൽ  കെ എസ് ഇ ബി കരാര്‍ തൊഴിലാളിയെ കടുവ ആക്രമിച്ചു

Spread the love

 

konnivartha.com : സീതത്തോട് കോട്ടമൺപാറയിൽ കടുവ അക്രമം. ആങ്ങമുഴി കൊച്ചാണ്ടി  കാരക്കല്‍  അനു കുമാറിനാണ് (42 )പരിക്കേറ്റത്. കെഎസ്ഇബി ടവറിന്‍റെ പണിക്കു പോയതാണ്. പതിനെട്ട് തൊഴിലാളികളാണ് ഇവിടെ പണിക്ക് എത്തിയത്.

ശബരിഗിരി പള്ളം വൈദ്യതി ലൈനിൻ്റെ പണിക്ക് എത്തിയതാണ്. വനമേഖലയിലെ നാല് കിലോമീറ്റർ ഉള്ളിലാണ് ഇന്ന് 12 മണിയോടെ സംഭവം ഉണ്ടായത്. പന്നിയെ അക്രമിച്ചു കൊണ്ടിരിക്കുകയായിരുന്ന കടുവ അനു കുമാറിന് നേരേ തിരിയുകയായിരുന്നു . കാലിനും, വയറിനും ആഴത്തിൽ മുറിവേറ്റു.സഹ പ്രവര്‍ത്തകര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചു . പരിക്ക് പറ്റിയ അനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു

റിപ്പോര്‍ട്ട്‌ : അനു ഇളകൊള്ളൂര്‍ 

error: Content is protected !!