Trending Now

ലോക എയ്ഡ്‌സ് ദിനാചരണം: ദീപം തെളിയിക്കല്‍ നടത്തി

Spread the love

ലോക എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം (നവംബര്‍ 30ന്) വൈകുന്നേരം ദീപം തെളിയിക്കല്‍ ചടങ്ങ് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

 

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ടി.ബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാഭായി, ആര്‍. ദീപ, ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരായ വി.സി. കോശി, ജയകുമാര്‍, ഇലന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍, നഴ്‌സിംഗ് കോളേജ് വിദ്യാര്‍ഥികള്‍, ജില്ലാ ടി.ബി.സെന്ററിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!