Trending Now

ശബരിമലയ്ക്കായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക ബസുകള്‍ അനുവദിച്ചു

Spread the love

അടൂരിന് രണ്ടും പന്തളത്തിന് ഒന്നും പുതിയ വണ്ടികള്‍ അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

മണ്ഡലകാലം പ്രമാണിച്ച് ശബരിമലയ്ക്കായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക ബസുകള്‍ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ അനുഭവിക്കുന്ന യാത്രാക്ലേശം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗതാഗത മന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒപ്പം തീര്‍ഥാടകരുടെ എണ്ണം അനുസരിച്ച് അധിക സര്‍വീസുകള്‍ അനുവദിക്കുന്നതിന് ബന്ധപെട്ട എറ്റിഒയ്ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

 

നിലവില്‍ ഡ്രൈവര്‍മാരുടെ ദൗര്‍ലഭ്യം ഉള്ളതിനാല്‍ നിലവിലുള്ള ജീവനക്കാരെ വച്ചാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. പുതിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഇന്റര്‍വ്യു കഴിഞ്ഞ സാഹചര്യത്തില്‍ ഏഴാം തീയതിയോടെ അവരെ നിയമിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയതായി അനുവദിച്ച അധിക സര്‍വീസുകള്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും.

error: Content is protected !!