Trending Now

കലഞ്ഞൂര്‍ പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദനെ ജോലിയില്‍നിന്ന് നീക്കി

Spread the love

 

യോഗ്യതയിലെ സംശയത്തെത്തുടര്‍ന്ന് കലഞ്ഞൂര്‍ പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദനെ ജോലിയില്‍നിന്ന് നീക്കി.വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജോലിയില്‍നിന്ന് നീക്കിയത്.നടപടി വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

 

2011-ലാണ് പഞ്ചായത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍   പ്രവേശിക്കുന്നത്.പഞ്ചായത്ത് നേരിട്ട് നടത്തിയ നിയമനമായിരുന്നു.വിവരാവകാശനിയമപ്രകാരം പല രേഖകളും പരിശോധിച്ചാണ് ഹരീഷിന്റെ യോഗ്യത സംബന്ധിച്ച ക്രമക്കേട് ബി.ജെ.പി. കണ്ടെത്തിയത്. തുടര്‍ന്ന് ഈ രേഖകളെല്ലാം വിജിലന്‍സിന് കൈമാറി .

 

കോന്നിയിലെ കോളേജിലാണ് ഹരീഷ് ബി.സി.എ പഠനം നടത്തിയിരുന്നത്. പക്ഷേ, ഇവിടെ മൂന്നാംവര്‍ഷം പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല എന്നാണു ബി ജെ പി ആരോപണം . തമിഴ്‌നാട്ടിലെ പെരിയാര്‍ സര്‍വകലാശാലയില്‍നിന്ന് റെഗുലറായി ബി.സി.എ. പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റാണ് ഹരീഷ് ജോലിക്കായി ഹാജരാക്കിയത് .

 

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ യോഗ്യതയില്‍ സംശയങ്ങളുണ്ടെന്ന് കണ്ടെത്തി. ഇയാളെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്ന് സൂചന നല്‍കി . ഒക്ടോബര്‍ 16-ന് ഇയാളെ ജോലിയില്‍നിന്ന് നീക്കാന്‍ ആവശ്യപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.ഒന്നരമാസത്തിന് ശേഷം ഹരീഷിനെ ജോലിയില്‍നിന്ന് നീക്കി പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് ഇറക്കി

error: Content is protected !!