
konnivartha.com : മുറിഞ്ഞകല്‍ കല്ലുവിള ഭാഗത്ത് രാത്രിയില്‍ ഇരതേടി ഇറങ്ങിയ പുലിയുടെ വീഡിയോ ലഭിച്ചു . സി സി ടി വിയില്‍ ആണ് പുലി ഇരതേടി പോകുന്ന വീഡിയോ ഉള്ളത് .കല്ലുവിള ഭാഗത്തെ ബിജുവിന്‍റെ വീട്ടിലെ സി സി ടി വിയില്‍ ആണ് പുലിയുടെ വീഡിയോ ലഭിച്ചത്
ഏറെ ദിവസമായി കലഞ്ഞൂര്‍ ഭാഗങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉണ്ട് . ചിലര്‍ പുലിയെ നേരില്‍ കാണുക കൂടി ചെയ്തു . പുലിയെ പിടിക്കാന്‍ കൂട് വെക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .
ജനവാസ മേഖലയില്‍ പുലി ഇറങ്ങിയ കാര്യം നാട്ടുകാര്‍ വനപാലകരെ അറിയിച്ചു .വന പാലകര്‍ എത്തി പുലിയുടെ കാല്‍പ്പാടുകള്‍ സ്ഥിരീകരിച്ചു . വനം വകുപ്പ് വ്യക്തത ഉള്ള ക്യാമറകള്‍ ഈ മേഖലയില്‍ സ്ഥാപിക്കും .
മറുഭാഗം ഇഞ്ചപ്പാറ മേഖലയാണ് . ഇവിടെ ഒരു ആടിനെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു . സമീപ പ്രദേശങ്ങളില്‍ വലിയ റബര്‍ തോട്ടങ്ങള്‍ ഉണ്ട് .ഇവിടെ പുലി പതിയിരുന്നാല്‍ പെട്ടെന്ന് കണ്ടെത്തുക പ്രയാസമാണ് . ഒരാഴ്ചയ്ക്ക് ഇടയില്‍ ഇത് പത്താം തവണയാണ് കലഞ്ഞൂര്‍ ,ഇഞ്ചപ്പാറ ,മുറിഞ്ഞകല്‍ മേഖലയില്‍ പുലിയെ കാണുന്നത് .
https://www.youtube.com/shorts/hmgd8StWcxs