
konnivartha.com : : കോന്നി താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.13.79 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി.
പുതിയ കെട്ടിടത്തിൽ നിലവിലെ കാഷ്വാലിറ്റിയിൽ ആണ് ആധുനിക ആർദ്രം ഓ. പി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (F.I.T) ആണ് നിർവഹണ ഏജൻസി.
ഒന്നാം നിലയിൽ ഓ പി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്ലോറിലേക്ക് ക്യാഷ്വാലിറ്റി മാറ്റി ക്രമീകരിക്കും. നിർമ്മാണം പൂർത്തീകരിച്ച രണ്ടാം നിലയിൽ ലക്ഷ്യ സ്റ്റാൻഡേർഡ് അനുസരിച്ച് ആധുനിക ഗൈനക്കോളജി വാർഡ് ക്രമീകരിക്കും. ആധുനിക ലേബർ ഓപ്പറേഷൻ തിയേറ്റർ,ആധുനിക ലേബർ റൂം , ആധുനിക ലേബർ വാർഡ് എന്നിവ ക്രമീകരിക്കും. ഇതിനായി 2.7 കോടി രൂപ വകയിരുത്തി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.
കെൽ ആണ് നിർവഹണ ഏജൻസി. നിർമ്മാണ പ്രവർത്തികൾ നടക്കുന്ന മൂന്നാം നിലയിൽ നേത്രരോഗികൾക്കായി ആധുനിക ഐ ഓപ്പറേഷൻ തിയേറ്ററും, ഐ വാർഡും ക്രമീകരിക്കും.ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് (KSIE)നിർവഹണ ഏജൻസി. ഇതേ ഫ്ലോറിൽ തന്നെ ഓപ്പറേഷൻ തിയേറ്ററും ക്രമീകരിക്കും.
നാലാം നിലയിൽ പുരുഷൻ മാർക്കുള്ള വാർഡും ഡോക്ടർമാരുടെ മുറികളും ക്രമീകരിക്കും. എല്ലാ നിലയിലും നഴ്സിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നുണ്ട്.
ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ നിലവിൽ ഉള്ള കിടത്തി ചികിത്സ വാർഡിനു പുറകുവശത്തുള്ള സ്ഥലത്താണ് എംഎൽഎ ഫണ്ടിൽ നിന്നും 1.79 കോടി രൂപ ഐസൊലേഷൻ വാർഡിനായി അനുവദിച്ചിട്ടുണ്ട്.കിഫ്‌ബി മുഖാന്തിരം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് നിർമ്മാണ പ്രവർത്തിയുടെ നിർവഹണ ഏജൻസി. വാർഡിലേക്ക് പോകുവാനുള്ള വഴി നിർമ്മിക്കുവാനും നിലവിലെ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തികൾക്കുമായി എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർവഹണ ഏജൻസി.
താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ നേരിട്ട് പരിശോധിച്ച എംഎൽഎ,
പ്രവർത്തികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. യോഗത്തിൽ എംഎൽഎ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന രാജൻ, പത്തനംതിട്ട ഡി.പി.എം ഡോ. ശ്രീകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം,പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആശ, അസിസ്റ്റന്റ് എൻജിനീയർ മെജോ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ശ്യാംകുമാർ, താലൂക്ക് ആശുപത്രി ആർ എം ഓ ഡോ. അരുൺ,കെ എസ് ഐ ഈ സൈറ്റ് എൻജിനീയർ തമീം, എഫ് ഐ ടി സൈറ്റ് എൻജിനീയർ അജ്മൽ ഘോഷ്, സുഗതൻ,കെൽ സൈറ്റ് എൻജിനീയർ വിധുരാജ് തുടങ്ങിയവർ പങ്കെടുത്തു.