
konnivartha.com : കലഞ്ഞൂര്‍ , അതിരുങ്കല്‍ കാരക്കാക്കുഴി , മുറിഞ്ഞകല്‍ മേഖലയില്‍ ഏതാനും ദിവസമായി കാണുന്ന പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഇന്ന് രാത്രി തന്നെ കൂട് വെക്കും . നടുവത്ത്മൂഴി വനം വകുപ്പില്‍ നിന്നുള്ള ഉത്തരവ് പഞ്ചായത്തിന് കൈമാറി . റാന്നിയില്‍ വനം ഓഫീസില്‍ നിന്നും കൂട് എത്തിക്കും . കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ ആണ് പുലിയെ കണ്ടത് സി സി ടി വിയില്‍ പുലി നടന്നു പോകുന്ന ദൃശ്യം പതിഞ്ഞതോടെ ജനം ഭീതിയിലാണ്
ഏറെ ദിവസമായി കാണുന്ന പുലിയെ പിടിക്കാത്തതില്‍ വനം വകുപ്പിന് എതിരെ ജനങ്ങള്‍ പ്രതിക്ഷേധിച്ചിരുന്നു . ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ് ഇല്ലാതെ കോന്നി വനം വകുപ്പിന് പുലിയെ പിടിക്കാന്‍ കൂട് വെക്കാന്‍ സ്വയം അധികാരം ഇല്ലായിരുന്നു .
വനം വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ ഇന്ന് രാത്രി തന്നെ പുലിയെ കണ്ട സ്ഥലത്ത് കൂട് വെക്കും .ഇതില്‍ ഇരയെയും വെക്കും . ഇന്ന് രാത്രി പുലി ഇതില്‍ വീണില്ല എങ്കില്‍ പുലിയെ കണ്ട അടുത്ത സ്ഥലത്തേക്ക് കൂട് മാറ്റി സ്ഥാപിക്കും .