
konnivartha.com : കോന്നി ഇ.എം.എസ് ചാരിറ്റിബിൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സർവീസ് പ്രോവൈഡിങ് സെന്ററിന്റെ നേതൃത്വത്തിൽ “ഓറഞ്ച് ദി വേൾഡ് ” ക്യാമ്പയിൻ സംഘടിപ്പിച്ചു.
സാമൂഹ്യ നീതി വകുപ്പിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള പഠന ക്ലാസ്സിന് ജില്ലാ വിമൻസ് പ്രൊട്ടക്ഷൻ ഓഫീസർ നിസ നേതൃത്വം നൽകി.
ലീഗൽ കൗൺസിലർ അഡ്വക്കേറ്റ് ടി ലത, സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, സെക്രട്ടറി ശശികുമാർ, കോ ഓർഡിനേറ്റർ എം സി രാധാകൃഷ്ണൻ, ജോയിൻ സെക്രട്ടറി രാജേഷ് കുമാർ, ലൈഫ് ചെയർ പേഴ്സൺ കേണൽ ഇന്ദിരാ ദേവി, ഭരണസമിതി അംഗങ്ങളായ സന്തോഷ് കുമാർ, സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.