Trending Now

മെഡിക്കൽ ഉത്പന്ന-ഉപകരണ വിതരണം: രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് വെബ്സൈറ്റ്

Spread the love

konnivartha.com : 2022 സെപ്റ്റംബർ 30ന് കേന്ദ്ര  സർക്കാർ  പുറപ്പെടുവിച്ച  ഗസറ്റ്   വിജ്ഞാപനം   നം. 754(E) പ്രകാരംഎല്ലാ വിഭാഗത്തിൽപ്പെട്ട മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന/ വിതരണത്തിന് (ഡ്രഗ്‌സ് റൂൾസ് 1945 പ്രകാരം ഔഷധ വിൽപ്പനയ്ക്ക് ലൈസൻസുള്ള സ്ഥാപനങ്ങൾക്കൊഴികെ) Medical Devices Sales Registration Certificate (Form MD-42) അനിവാര്യമാണ്.  നവംബർ 21 മുതൽമെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയ്ക്കായിട്ടുള്ള  Registration Certificate ലഭിക്കുന്നതിനുള്ള സേവനങ്ങൾ www.cdscomdonline.gov.in എന്ന online portal മുഖേന ലഭ്യമായിട്ടുള്ളതായി, Central Drugs Standard Control Organisation (CDSCO), Delhi കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്തുത മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന/വിതരണത്തിനുള്ള Sales Registration Certificate (Form MD-42) ലഭിക്കുന്നതിന് ഡിസംബർ ഒന്നു മുതൽ മേൽ സൂചിപ്പിച്ച Website Address വഴി മാത്രം സമർപ്പിക്കേണ്ടതാണെന്ന്  ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

error: Content is protected !!