Trending Now

ഭരണഭാഷാ വാരാഘോഷം: സമ്മാന വിതരണം നടത്തി

Spread the love

ഭരണഭാഷാ വാരാഘോഷത്തിന്റെയും മലയാള ദിനാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.

 

കേട്ടെഴുത്ത് മത്സരത്തിലെ വിജയികളായ എല്‍ഡി ടൈപ്പിസ്റ്റ് എം.ടി. മഞ്ജു (ഒന്നാം സ്ഥാനം), സീനിയര്‍ ക്ലര്‍ക്കുമാരായ വി. വികാസ്, എം.ജി. ശ്രീകല, എസ്. ദീപ്തി, ജൂനിയര്‍ സൂപ്രണ്ട് എസ്. ഷാഹിര്‍ഖാന്‍ (രണ്ടാം സ്ഥാനം), മലയാള ഭാഷാപ്രസംഗ മത്സരത്തിലെ വിജയികളായ ക്ലാര്‍ക്കുമാരായ ജി. അഖില്‍ (ഒന്നാം സ്ഥാനം), സോണി സാംസണ്‍ (രണ്ടാം സ്ഥാനം), ജൂനിയര്‍ സൂപ്രണ്ട് ജി. രാജി (മൂന്നാം സ്ഥാനം), ഫയല്‍ എഴുത്ത് മത്സരത്തിലെ വിജയികളായ ദുരന്തനിവാരണ വിഭാഗത്തിലെ രമ്യ കൃഷ്ണന്‍ (ഒന്നാം സ്ഥാനം), സീനിയര്‍ ക്ലാര്‍ക്ക് എസ്. ഷൈജ, സീനിയര്‍ ക്ലാര്‍ക്ക് കെ. താര (രണ്ടാം സ്ഥാനം), സീനിയര്‍ ക്ലാര്‍ക്കുമാരായ എസ്.ടി. ശില്‍പ, കെ.എസ്. ലേഖ (മൂന്നാം സ്ഥാനം), കവിതാലാപന മത്സരത്തിലെ വിജയികളായ ജൂനിയര്‍ സൂപ്രണ്ട് എസ്. ഷാഹിര്‍ഖാന്‍ (ഒന്നാം സ്ഥാനം), അറ്റന്‍ഡര്‍ 2 കെ.ജി. ശ്രീകുമാര്‍ (രണ്ടാം സ്ഥാനം),  കളക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍ഡ് സൂസന്‍ ഇ. ജേക്കബ് (മൂന്നാം സ്ഥാനം) എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനം വിതരണം ചെയ്തു.

 

ചടങ്ങില്‍ എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍. രാജലക്ഷമി, ബി. ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ ബീന ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഉഷാകുമാരി മാടമണ്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!