
konnivartha.com : പത്തനാപുരം പുന്നല റോഡില്‍ പള്ളി മുക്ക് കഴിഞ്ഞു ഒരു കിലോമീറ്റര്‍ പരിധിയില്‍ മാമൂടിനു സമീപത്തായി റോഡിലൂടെ പുലി നടന്നു പോകുന്നതായി വാഹന യാത്രികര്‍ നാട്ടുകാരെ അറിയിച്ചു . തുടര്‍ന്ന് വന പാലകര്‍ എത്തി പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് തിരച്ചില്‍ നടത്തി .
പുലി റോഡു കടന്നു സമീപത്തെ വാഴ തോട്ടത്തിലേക്ക് പോയതായി ആണ് പുലിയെ കണ്ടവര്‍ പറയുന്നത് . നാട്ടുകാരും വന പാലകരും തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്തിയില്ല . രാത്രി സഞ്ചാരികളായ പുലികള്‍ ഏറെ ദൂരം പോയിട്ടുണ്ടാകുമെന്ന് വന പാലകര്‍ പറയുന്നു .
ഇന്ന് രാവിലെ വകയാര്‍ മന്ത്ര പാറയ്ക്ക് സമീപത്തു വെച്ച് പുലിയെ വീട്ടമ്മ കണ്ടിരുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കലഞ്ഞൂര്‍ , മുറിഞ്ഞകല്‍ , ഇഞ്ച പ്പാറ മേഖലയിലും കലഞ്ഞൂര്‍ വാഴപ്പാറ മേഖലയിലും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു . ഒന്നില്‍ കൂടുതല്‍ പുലികള്‍ ഉണ്ടെന്നു ആണ് നിലവിലുള്ള നാട്ടുകാരുടെ നിഗമനം .
മുറിഞ്ഞകല്ലില്‍ പുലിയുടെ സഞ്ചാരം സി സി ടി വിയില്‍ പതിഞ്ഞിരുന്നു .കൂടാതെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു . രണ്ടു ദിവസമായി ഡ്രോണ്‍ ഉപയോഗിച്ച് ഈ മേഖലയില്‍ തിരച്ചില്‍ നടത്തി എങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല . ഇതിനു ഇടയില്‍ ആണ് പത്തനാപുരം പുന്നല റൂട്ടില്‍ പുലിയെ കണ്ടതായി വന പാലകര്‍ക്ക് വിവരം ലഭിച്ചത് . രാത്രിയില്‍ മാത്രം ഇരതേടി ഇറങ്ങുന്ന പുലികള്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കും .