
konnivartha.com/റാന്നി: അഖില ഭാരത ശ്രീമദ് അയ്യപ്പ മഹാ സത്രം ഡിസംബർ 15 ന് രാവിലെ 5.30 ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് നടത്തുന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും. തുടർന്ന് തിരുവല്ല നെടുമ്പ്രം സ്വാമി ഭജൻസിന്റെ അഖണ്ഡ നാമ ജപം നടക്കും.
രാവിലെ 9 30 ന് റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ ശരണം വിളികളോടെ മഹാ കർപ്പൂര ആരതി നടക്കും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ നിന്ന് നാമ ജപ മഹാഘോഷയാത്ര പുറപ്പെടും. ആന്റോ ആന്റണി എം പി ഘോഷയാത്ര ഉത്ഘാടനം ചെയ്യും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 3 രഥ ഘോഷയാത്രകൾ സംഗമിച്ചാണ് മഹാ ഘോഷയാത്രയായി സത്ര വേദിയിലേക്ക് തിരിക്കുന്നത്.
വിഹ്രഹം, അയ്യപ്പ ഭാഗവതം, ഥ്വജം എന്നിവയുമായെത്തുന്ന ഘോഷയാത്രകളാണ് തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തിച്ചേരുക. വിഗ്രഹം ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും, ഗ്രന്ഥം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും, ധ്വജം കവടിയാർ കൊട്ടാരത്തിൽ നിന്നുമാണ് സത്രവേദിയിലേക്ക് എത്തുന്നത്.
ഡിസംബർ 15 രാവിലേ 11 മണിയോടെ സത്ര സമാരംഭ സഭ ആരംഭിക്കും. പിന്നണി ഗായകൻ മധു ബാലകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം പ്രശസ്ത ചലച്ചിത്ര താരവും മുൻ രാജ്യ സഭാ മെമ്പറുമായ സുരേഷ് ഗോപി ഉത്ഘാടനം ചെയ്യും. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാഥിതിയാകും. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തും, മുംബൈ, ബദലാപൂർ ശ്രീരാമദാസ ആശ്രമം സന്യാസി സ്വാമി കൃഷാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും.
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡണ്ട് പി ജി ശശികുമാര വർമ്മ, റാന്നി എം എൽ എ പ്രമോദ് നാരായണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ, മെമ്പർ പി എം തങ്കപ്പൻ, മുൻ പ്രസിഡണ്ട്മാരായ ജി രാമൻ നായർ, എ പദ്മകുമാർ, മുൻ മെമ്പർ എൻ വാസു, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ, അയ്യപ്പ സേവാ സംഘം ദേശീയ പ്രസിഡണ്ട് ഡോക്ടർ കെ അയ്യപ്പൻ, ശബരിമല അയ്യപ്പ സേവാ സംഘം പ്രസിഡണ്ട് ടി ബി ശേഖർ, മുൻ തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ പി വേണുഗുപാൽ ഐ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഓമല്ലൂർ ശങ്കരൻ, ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ്, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് കാളിദാസ ഭട്ടത്തിരിപ്പാട്, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് അബ്രഹാം, ബ്ലോക്ക് പഞ്ചായത്തു മെമ്പർമാരായ നയന സാബു, സിബി താഴത്തില്ലത്ത്, കെ വി എം എസ് സംസ്ഥാന പ്രസിഡ്ന്റ് എൻ മഹേശൻ, വി എൻ എസ് സംസ്ഥാന പ്രസിഡണ്ട് എൻ മോഹൻ അടൂർ, വിശ്വകർമ സർവ്വീസ് സൊസൈറ്റി ജില്ലാ പ്രസിഡണ്ട് പി കെ ജയൻ, കെ പി എം എസ് ജില്ലാ പ്രസിഡണ്ട് മന്ദിരം രവീന്ദ്രൻ, എൻ എസ് എസ് റാന്നി താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ വി ആർ രാധാകൃഷ്ണൻ, എസ് എൻ ഡി പി റാന്നി താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ മണ്ണടി മോഹൻ, അട്ടത്തോട് ആദിവാസി മൂപ്പൻ വി കെ നാരായണൻ, പള്ളിയോട സംഘം പ്രസിഡണ്ട് കെ എസ് രാജൻ, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല എന്നിവർ സമാരംഭ സഭയിൽ പങ്കെടുക്കും.
12.30 ന് സത്ര വേദിയിലെ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കും. മുൻ ശബരിമല മേൽശാന്തി തിരുവാവായ സുധീർ നമ്പൂതിരിയാണ് പ്രതിഷ്ഠ നടത്തുക. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഥ്വജാരോഹണം നടത്തും. അയ്യപ്പ ഭാഗവത സത്രാചാര്യ രമാദേവി ഗോവിന്ദ വാര്യർ അയ്യപ്പ ഭാഗവത സന്ദേശം നൽകും. തുടർന്ന് അന്നദാനം നടക്കും. വൈകിട്ട് 6 .30 മുതൽ അഷ്ടപദി, സോപാന സംഗീതം, ദീപാരാധന, കളമെഴുത്തും പാട്ടും, ഭക്തി ഗാനസുധ എന്നിവ നടക്കും. രാത്രി 10 നു ഹരിവരാസനം നടക്കും.
മഹാസത്രം ഡിസംമ്പർ 28 വരെ നീണ്ടു നിൽക്കും. റാന്നി മണികണ്ഠനാൽത്തറക്ക് സമീപം സ്റ്റേറ്റ് ഹൈവേയിലാണ് സത്രം നടക്കുന്നത്. വിവിധ സമയങ്ങളിലായി 41 സമ്മേളനങ്ങൾ നടക്കും. രാവിലെ 7 മുതൽ 9 വരയും ഉച്ചക്ക് 1 മുതൽ 2 വരയും അന്നദാനം നടക്കും. വിവിധ തരത്തിലുള്ള അനുഷ്മാന കലകൾ വേദികളിൽ പ്രദർശിപ്പിക്കും. 26, 27 തീയതികളിൽ നവാവരണ പൂജയും, സംഗീതാർച്ചനയോടു കൂടിയ ശ്രീ ചക്രപൂജയും നടക്കും. 28 ന് സത്രത്തിന് കൊടിയിറങ്ങും. അന്നേ ദിവസം പ്രസാദ വിതരണവും പൂർത്തിയാക്കും.
റാന്നി അയ്യപ്പ മഹാ സത്രം കൊടിക്കൂറ സമർപ്പിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി: കൊടി കുമ്മനം രാജശേഖരൻ ഉയർത്തും
റാന്നി: ഡിസംബർ 15 മുതൽ റാന്നിയിൽ നടക്കുന്ന അയ്യപ്പ മഹാ സത്ര വേദിയിൽ താൽക്കാലിക ശബരിമല ക്ഷേത്രത്തിനു മുന്നിലായി പ്രതിഷ്ഠിക്കുന്ന കൊടിമരത്തിൽ ഏറ്റുന്നതിനുള്ള ധ്വജവും ധ്വജ കയറും കവടിയാർ കൊട്ടാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി സത്രം സംഘാടക സമിതി തിരുവനതപുരം പ്രതിനിധികളായ ഹിന്ദു ധർമ പരിഷത് പ്രവർത്തകർക്ക് കൈമാറി. ശില്പി ഹരി ചക്കുളം ആണ് പ്രത്യേക കൊടി രൂപകൽപന ചെയ്തത്. ധ്വജം ഘോഷയാത്രയായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 15 നു രാവിലെ റാന്നി തോട്ടമൺ കാവ് ദേവീ ക്ഷത്രത്തിലെത്തും. തുടർന്ന് മഹാ നാമ ജപഘോഷയാത്രയായെത്തുന്ന ധ്വജം മുൻ മിസോറാം ഗവർണർ കുമ്മനം രാജ ശേഖരൻ സത്ര വേദിയിലെ കൊടിമരത്തിൽ ഉയർത്തും.
സത്ര വിളംബര വേദിയിൽ ഇന്നലെയും നാരായണീയ യന്ജം നടത്തി. ചെങ്ങന്നൂർ കാരക്കാട് ശ്രീ ധർമ ശാസ്താ നാരായണീയ സമിതിയാണ് ഇന്നലെ പാരായണം നടത്തിയത്. വിശ്വ ഹിന്ദു പരിഷത്ത് സംഥാന മാതൃ ശക്തി സംയോജക മിനി ഹരികുമാർ, സ്വാമി പവന പുത്ര ദാസ്, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു. അന്നദാന യജ്ഞവും നടത്തി
അയ്യപ്പ സത്രം അവതരണ ഗാനവും, ബ്രോഷറും ശബരിമലയിൽ പ്രകാശനം ചെയ്തു
റാന്നി: ഡിസംബർ 15 മുതൽ 28 വരെ നടക്കുന്ന അഖില ഭാരതീയ അയ്യപ്പ മഹാ സത്രത്തിന്റെ പരിപാടികളുടെ വിശദമായ വിവരങ്ങൾ അടങ്ങിയ ബ്രോഷറും, അവതരണ ഗാനവും ശബരിമലയിൽ പ്രകാശനം ചെയ്തു. സത്രത്തിന്റെ മുഖ്യ രക്ഷാധികാരിയായ തന്ത്രി കണ്ഠരര് രാജീവരര് ബ്രോഷറും, ശബരിമല മേൽ ശാന്തി ജയരാമൻ നമ്പൂതിരി അവതരണ ഗാനവും പ്രകാശനം ചെയ്യുകയായിരുന്നു. ചടങ്ങിൽ അവതരണ ഗാനത്തിന്റെ ആശയ സമ്പാദകനും സത്രം പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഗോപൻ ചെന്നിത്തല, ലണ്ടൻ അയ്യപ്പ ഭക്ത സംഘം പ്രധിനിധി ഗിരിധരൻ, രാധാകൃഷ്ണൻ പെരുമ്പട്ടി തുടങ്ങിയവർ പങ്കെടുത്തു. വയലാർ ശരശ്ചന്ദ്ര വർമ്മ എഴുതിയ അവതരണ ഗാനത്തിന് സംഗീത സംവിധായകൻ ബിജി പാലാണ് ഈണമിട്ടിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്.
ഡിസംബർ 15 നു നടക്കുന്ന സത്രം സമാരംഭ സഭയിൽ ചലച്ചിത്ര താരം സുരേഷ് ഗോപിക്ക് പുറമെ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവും പങ്കെടുക്കും. സത്ര സമാരംഭ സഭക്ക് മുന്നോടിയായുള്ള മഹാ നാമജപ ഘോഷയാത്ര റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ നിന്നാരംഭിക്കും. മഹാ ആരതിക്ക് ശേഷമാണ് ഘോഷയാത്ര തുടങ്ങുന്നത്.
പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡൻഡ് പി. ജി ശശികുമാര വർമ്മ, പി എൻ നാരായണ വർമ്മ എന്നിവർ സത്രവേദി സന്ദർശിക്കുകയും, പുരോഗതി വിലയിരുത്തുകയും ചെയ്തു.