Trending Now

മലയാലപ്പുഴ അംഗൻവാടിയിൽ തീപിടുത്തം

Spread the love

 

konnivartha.com : മലയാലപ്പുഴ അംഗൻവാടിയിൽ തീപിടുത്തം വൈകുംനേരം  4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 3 മണിയോടെ കുട്ടികൾ പോയതിനു ശേഷമാണ് തീപിടുത്തം ഉണ്ടായത്

അംഗൻവാടി പരപ്പനാൽ കുളത്തും കരോട്ട് പുത്തൻവീട്ടിൽ കെ എസ് സുജയുടെ വീട്ടിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്.ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. അടുക്കള ഭാഗം പൂർണ്ണമായി കത്തി നശിച്ചു.

വീടിൻ്റെ വയറിങ്ങും കത്തിനശിച്ചു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു, മലയാലപ്പുഴ എസ് ഐ അനീഷിൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, അംഗൻവാടി ടീച്ചർ കുമാരി കമലം, വർക്കർ സരോജിനി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!