Trending Now

കോന്നി എലിയറക്കല്‍ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടി

Spread the love

കോന്നി എലിയറക്കല്‍ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടി

കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടി . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല . എലിയറക്കല്‍ നിന്നും കാളന്‍ചിറയ്ക് പോകുന്ന ആരും മൂക്ക് പൊത്തും .സമീപത്തെ കണ്ടത്തില്‍ മാലിന്യം അടിഞ്ഞു കൂടി ദുര്‍ഗന്ധവും വമിക്കുന്നു . സമീപം തന്നെ രണ്ടു ജീവകാരുണ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു . അവിടെ നിരവധി പ്രായമായവര്‍ അധിവസിക്കുന്ന സ്ഥലം കൂടി ആണ് .

മലിന ജലം കണ്ടത്തില്‍ കെട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി .ഇതിനാല്‍ സാംക്രമിക രോഗം പരക്കുമോ എന്ന് ആശങ്ക ഉണ്ട് . ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എത്തി ഈ മലിന ജലം പരിശോധിക്കണം . സമീപം തോട്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണം

പഞ്ചായത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം . ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളില്‍ അധികാരികള്‍ ശ്രദ്ധ പുലര്‍ത്തണം

error: Content is protected !!