Trending Now

പുല്ലാപ്ലാവിൽ കടവ് പാലത്തിന് 7.69 കോടി രൂപയുടെ ഭരണാനുമതി

Spread the love
തിരുവല്ല നഗരസഭയെയും നെടുമ്പ്രം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന  പുല്ലാപ്ലാവിൽകടവ് പാലത്തിന് 7.69 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു.
 തിരുവല്ല നഗരസഭയിലെ 26-) വാർഡിനേയും നെടുമ്പ്രം പഞ്ചായത്തിലെ 9-) വാർഡിനേയും ബന്ധിപ്പിക്കുന്ന പുല്ലംപ്ലാവിൽ  കടവ് പാലം ഇപ്പോൾ ആംബുലൻസുകൾ കടന്നു പോകുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.
 ചെറിയ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള പാലത്തിനടിയിലൂടെ മാലിന്യവും, മുളച്ചില്ലകളും കെട്ടിക്കിടന്ന് വെള്ളപ്പൊക്കത്തിൽ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ  കൈവരികളും തകർന്ന അവസ്ഥയിലാണ് .വലിയ വാഹനങ്ങളും സ്കൂൾ ബസ്സുകളും വരാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്.മുൻ ബജറ്റിൽ 20% തുക പാലത്തിന്റെ നിർമ്മാണത്തിനായി ഉൾകൊള്ളിച്ചിട്ടുണ്ട്. മണ്ണ് പരിശോധനയും, രൂപകൽപ്പനയും  നടത്തി ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയും 22-12-2022 സർക്കാർ ഉത്തരവ് പ്രകാരം ഭരണാനുമതി  ലഭ്യമായിട്ടുള്ളതാണ്. പുതിയ പാലത്തിന്റെ നിർമാണത്തോടുകൂടി കല്ലുങ്കൽ, മലയത്ര വെൺപാല പ്രദേശവാസികളുടെ  യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരം ഉണ്ടാകും .
error: Content is protected !!